കൊച്ചി : ( www.truevisionnews.com) പെരുമ്പാവൂർ പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം. നാലു കുട്ടികൾ അടക്കം 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.

ബിനോയ് ഓടിച്ചിരുന്ന ബൊലേറോ ജീപ്പ് പാണിയേലി പൊരിന് തൊട്ടടുത്തുള്ള ചെളി നിറഞ്ഞ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 10 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആരുടെയും പരുക്ക് ഗുരുതരം അല്ല.
അതേസമയം പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് പുള്ളിക്കൽ വീട്ടിൽ 42 വയസ്സുള്ള നിഖീഷ് ആണ് മരിച്ചത്. ആലുവ മൂന്നാർ റോഡിൽ പെരുമ്പാവൂർ പള്ളിപ്പടിയിൽ ഇന്നു പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.
പെരുമ്പാവൂർ പച്ചക്കറി മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ് നിഖീഷ്. വീട്ടിൽ നിന്ന് രാവിലെ ജോലിക്കായി ബൈക്കിൽ വരുന്നതിനിടെ ആയിരുന്നു അപകടം. ഉടൻതന്നെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
jeep accident happened perumbavoor
