കണ്ണൂരിൽ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി

കണ്ണൂരിൽ  പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി
May 1, 2025 07:50 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.

ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യം; 11 യുവതികള്‍ കസ്റ്റഡിയില്‍

കൊച്ചി: ( www.truevisionnews.com ) വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.

പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ 'ആര്‍ട്ടിക്കി'ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്.

ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.

ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

Complaint alleging assault DYFI leaders

Next TV

Related Stories
 അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം;  കണ്ണൂരിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 1, 2025 09:13 PM

അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; കണ്ണൂരിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ പയ്യാവൂരിൽ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം...

Read More >>
കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

May 1, 2025 12:40 PM

കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

May 1, 2025 11:43 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ...

Read More >>
കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

May 1, 2025 10:53 AM

കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു

കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു...

Read More >>
Top Stories