കോഴിക്കോട്:(truevisionnews.com) കോഴിക്കോട് ലഹരി പാക്കറ്റ് ഉപേക്ഷിച്ച നിലയിൽ. പൊലീസ് പരിശോധന ഭയന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചവർ ഉപേക്ഷിച്ചതായാണ് സംശയം. രാമനാട്ടുകര മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്.

Drug packet found abandoned Kozhikode, Ramanattukara
