കൊച്ചി:(truevisionnews.com) പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് അസം സ്വദേശികൾ പിടിയില്‍. ആലുവയിൽ നിന്നും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതിന് ഇടയിൽ ചെമ്പറക്കിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ഷുക്കൂർഅലി, സബീർ ഹുസൈൻ, റെമീസ് രാജ, സദ്ദാം ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

എഎസ്പി ശക്തിസിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; കണ്ണൂരിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: (truevisionnews.com) പയ്യാവൂരിൽ ചമതലച്ചാലിൽ വാഹനാപകടം . മൂന്ന് വയസ്സുകാരി മരിച്ചു . അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതെന്നാണ് നിഗമനം. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.
പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകൾ നോറയാണ് മരിച്ചത് . നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
massive drug bust perumbavoor four assamese nationals arrested with 110 grams heroin
