തൃശൂർ:(truevisionnews.com) തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് സെന്ററിൽ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറിൽ എത്തിയ സംഘത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.
പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; 110 ഗ്രാം ഹെറോയിനുമായി നാല് പേർ പിടിയിൽ
പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് അസം സ്വദേശികൾ പിടിയില്‍. ആലുവയിൽ നിന്നും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതിന് ഇടയിൽ ചെമ്പറക്കിയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ഷുക്കൂർഅലി, സബീർ ഹുസൈൻ, റെമീസ് രാജ, സദ്ദാം ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എഎസ്പി ശക്തിസിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
bus driver thrissur stopped and beaten gang car
