വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി

വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി
May 1, 2025 11:49 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com)ടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി. ചോറോട് കാർത്തികയിൽ ബിജിൽ ശ്രീധറിൻ്റെ ഭാര്യ നിമ്മിയാണ് മരിച്ചത് . വ്യാഴാഴ്ച്ച വൈകീട്ട് 5.40 തോടെയാണ് സംഭവം.

തൃശ്ശൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് ബിജിലിനെ വീഡിയോകോൾ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ നിമ്മി വീടിന്റെ മുകളിലെ നിലയിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങികയായിരുന്നുവെന്നും

ഭാര്യ വിളിച്ച വിവരം ബിജിൽ ബന്ധുക്കളെ അറിയിച്ചതിനു പിന്നാലെ വീട്ടിലേക്ക് എത്തിയ അമ്മാവനും നാട്ടുകാരും കണ്ടത് നിമ്മി തൂങ്ങിയ നിലയിലാണ്. തുടർന്ന് കെട്ടറുത്ത് ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നും ബിജിലിൻ്റെ ബന്ധു പ്രദീപ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീടിന്റെ മുകളിലെ നിലയിലുള്ള വർക്ക് ഏരിയയുടെ ഷീറ്റ് ഇട്ട ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ കുരുക്കിയാണ് നിമ്മി ആത്മഹത്യ ചെയ്തെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Complaint filed woman committed suicide after video calling her husband Vadakara

Next TV

Related Stories
പൊലീസ് ഞെട്ടി; കോഴിക്കോട് രാമനാട്ടുകരയിൽ ഉപേക്ഷിച്ച നിലയിൽ പൊതി

May 1, 2025 11:14 PM

പൊലീസ് ഞെട്ടി; കോഴിക്കോട് രാമനാട്ടുകരയിൽ ഉപേക്ഷിച്ച നിലയിൽ പൊതി

കോഴിക്കോട് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി കണ്ടെത്തി...

Read More >>
കോഴിക്കോട് പള്ളി തർക്കത്തിൽ മധ്യസ്ഥം വഹിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം

May 1, 2025 07:48 AM

കോഴിക്കോട് പള്ളി തർക്കത്തിൽ മധ്യസ്ഥം വഹിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം

കോഴിക്കോട് നരിക്കുനി പള്ളി തർക്കത്തിൽ മധ്യസ്ഥം വഹിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

Read More >>
'ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാൻ നോക്കി '; കോഴിക്കോട് 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ

May 1, 2025 07:33 AM

'ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാൻ നോക്കി '; കോഴിക്കോട് 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ

കോഴിക്കോട് ചാലപ്പുറത്ത് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
ഞെട്ടിക്കുന്ന സംഭവം; കോഴിക്കോട് മുള്‍മുനയില്‍ നിര്‍ത്തി കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി  പിടിയില്‍

Apr 30, 2025 10:36 PM

ഞെട്ടിക്കുന്ന സംഭവം; കോഴിക്കോട് മുള്‍മുനയില്‍ നിര്‍ത്തി കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി...

Read More >>
Top Stories