ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
May 1, 2025 09:26 AM | By Vishnu K

തൃശൂര്‍: (truevisionnews.com) ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാവ് ഗീതയും പിതാവ് സുരേഷും ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തുകയായിരുന്നു. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കൈമാറിയിരുന്നു.

IB officer death Accused Sukant parents appear police station

Next TV

Related Stories
കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

May 2, 2025 02:48 PM

കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത എട്ട് ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില...

Read More >>
സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

May 2, 2025 11:40 AM

സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന്...

Read More >>
പ്രധാനമന്ത്രി മോദി വിഴിഞ്ഞത്ത്, ഒപ്പം മുഖ്യമന്ത്രിയും; തുറമുഖം നടന്ന് കാണും

May 2, 2025 10:51 AM

പ്രധാനമന്ത്രി മോദി വിഴിഞ്ഞത്ത്, ഒപ്പം മുഖ്യമന്ത്രിയും; തുറമുഖം നടന്ന് കാണും

ലോക സമുദ്ര വ്യാപാരത്തിൽ കേരളത്തിന്‍റെ വാതിലായി വിഴിഞ്ഞം തുറമുഖം ഇന്ന്...

Read More >>
Top Stories