മഴ വരുന്നേയ്യ്...; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

മഴ വരുന്നേയ്യ്...; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
May 2, 2025 04:18 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.

മെയ് 2, 5, 6 തിയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മെയ് 3, 4 തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയർന്ന താപനില മുന്നറിയിപ്പും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




kerala rain prediction may 2 latest update

Next TV

Related Stories
കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

May 2, 2025 02:48 PM

കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത എട്ട് ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില...

Read More >>
സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

May 2, 2025 11:40 AM

സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന്...

Read More >>
Top Stories