‘അങ്ങനെ നമ്മൾ അതും നേടി; വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി’ - മുഖ്യമന്ത്രി

‘അങ്ങനെ നമ്മൾ അതും നേടി; വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി’ - മുഖ്യമന്ത്രി
May 2, 2025 12:17 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അങ്ങനെ നമ്മൾ അതും നേടിയെടുത്തെന്നും ഇത് അഭിമാന നിമിഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നത്. ഇതു നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറും.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തുറമുഖമായി മാറുന്നു. ഇത് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നല്ല രീതിയിൽ സഹകരണം നൽകിയ അദാനി ഗ്രൂപ്പിനും നന്ദി അറയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖത്തിന്റെ നിര്‍മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയില്‍ 5370.86 ലക്ഷം കേരളം വഹിച്ചു.

ബാക്കി 2497 കോടി അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്. 8687 കോടിയാണ് ആകെ ചെലവ്. 818 കോടിയുടെ വിജിഎഫ് കേന്ദ്രം നല്‍കും. പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു.

കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് സ്വാഗത പ്രസംഗത്തിൽ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചതെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍.‌ അനില്‍, ഗൗതം അദാനി, കരണ്‍ അദാനി തുടങ്ങി നിരവധി പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 10.30ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തിയത്.

vizhinjam por inauguration pinarayi vijayan speaks

Next TV

Related Stories
കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

May 2, 2025 02:48 PM

കേരളം വിയർക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത എട്ട് ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില...

Read More >>
സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

May 2, 2025 11:40 AM

സ്വപ്ന സാഫല്യം, വിഴിഞ്ഞം ഇനി നാടിന് സ്വന്തം; വികസന കവാടം തുറന്ന് പ്രധാനമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന്...

Read More >>
Top Stories