ജമ്മുകശ്മീർ: ( www.truevisionnews.com )പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരൻ ഹാഷിം മൂസക്കായി തിരച്ചിൽ ഊർജ്ജതമാക്കി സൈന്യം. ഹാഷിം കാശ്മീർ വനമേഖലയിൽ ഉണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. അതേസമയം, അതിർത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനുള്ള മന്ത്രിസഭ സമിതി യോഗവും പുരോഗമിക്കുകയാണ്.
ദൗത്യം അകലയല്ലെന്ന് സൂചിപ്പിച്ച് നാവികസേന, യുദ്ധക്കപ്പലുകളുടെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഹാഷിം മൂസ മുൻ പാക്ക് കമാൻഡോ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കശ്മീർ താഴ്വരയിൽ നടന്ന ആറു ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും വിവരങ്ങൾ ഉണ്ട്.
.gif)
കശ്മീർ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഇയാളെ ജീവനോടെ പിടിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഇയാൾ പാകിസ്താനിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതിനാൽ വനമേഖലയിൽ സംയുക്ത സേന സുരക്ഷ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതിനിടെ തുടർച്ചയായ ആറാം ദിവസവും നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തു. അഖിനൂർ നൗഷാര സെക്ടറുകളിൽ ആണ് പാകിസ്താന്റെ പ്രകോപനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടി നൽകിയിട്ടുണ്ട്. സുരക്ഷാ നീക്കങ്ങൾ വിലയിരുത്താനായി മന്ത്രിതല സുരക്ഷാസമിതി യോഗം ഇന്നു ചേർന്നു.
പ്രധാനമന്ത്രി വിളിച്ച മന്ത്രിതല സമിതി യോഗവും സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകിയേക്കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സുരക്ഷ ഏകോപനത്തിന് വിന്യസിച്ചു. രണ്ടു സീറ്റുകളിലേക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടെ നടക്കാനുണ്ട്.
പഹൽഗാം ഭീകരാക്രമണം: നിർണായക വിവരം പുറത്ത്, ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം, എൻഐഎ കണ്ടെത്തൽ
ദില്ലി : (kozhikode.truevisionnews.com) പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി.
പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തി. ഏപ്രിൽ 22 ന് പഹൽഗാമിൽ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഒന്നരക്കൊല്ലം മുമ്പാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ അതിർത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്.
ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹൽഗാമിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 ൽ ഗാൽവാനിൽ നടന്ന ചൈനീസ് ആക്രമണത്തെത്തുടർന്ന് തീവ്രവാദികൾ ഇപ്പോൾ ഉപയോഗിക്കുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാൽ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാൽ ഭീകരവാദികൾ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്.
ഒപ്പം ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദേശങ്ങൾ ഫോട്ടോകൾക്കും വീഡിയോകൾക്കും ഉള്ളിൽ മറച്ച് അയക്കാൻ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകൾ പതിവായി അവയുടെ റേഡിയോ ഫ്രീക്വൻസി മാറ്റുകയും ചെയ്യുന്നു.ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്.
Pahalgam terror attack Army intensifies search terrorist Hashim Musa
