ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ

ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവിനും ഭർതൃ പിതാവിനും നിർണ്ണായക പങ്ക്, കസ്റ്റഡിയിൽ
Apr 30, 2025 03:09 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പേരൂരിൽ അമ്മയും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച കേസിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവും കസ്റ്റഡിയിൽ. ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.

മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു. നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്.

ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു.

മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭർത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


'ഗര്‍ഭിണിയായ മകളെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു'; കണ്ണൂരിലെ സ്‌നേഹയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി അമ്മ

കണ്ണൂര്‍: (truevisionnews.com) കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ. ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ . ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയത്. നിറത്തിന്റെ പേരിലും മകള്‍ അധിക്ഷേപം നേരിട്ടു. സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനം ഉണ്ടായി. മന്ത്രവാദം ഉള്‍പ്പെടെ മകളെ ഉപയോഗിച്ച് നടത്തി. ഗര്‍ഭിണിയായ മകളെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും അമ്മ പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് കണ്ണൂരിലെ സ്വന്തം വീട്ടില്‍ സ്‌നേഹയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. സ്‌നേഹയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്‌നേഹ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ഭര്‍ത്താവ് ജിനീഷ് തന്നെ പീഡിപ്പിച്ചു എന്നും കത്തില്‍ വ്യക്തമാക്കുന്നു.

കുഞ്ഞിന്റെ നിറം ജിനീഷിന്റത് പോലെയല്ല എന്ന് പറഞ്ഞ് സ്‌നേഹയെ നിരന്തരം ജിനീഷ് മര്‍ദ്ദിച്ചിരുന്നു. താന്‍ കറുത്തതാണെന്നും കുഞ്ഞ് വെളുത്തതാണെന്നും ജിനീഷ് പറഞ്ഞിരുന്നു. ജിനീഷിന് സ്‌നേഹയെ സംശയമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. സ്‌നേഹ മരിക്കുന്നതിന് തൊട്ട് മുന്‍പ് ജിനീഷ് ഫോണില്‍ വിളിച്ചിരുന്നുവെന്നും മാനസികമായി തകര്‍ത്തുവെന്നും അതിന് ശേഷം സ്‌നേഹ പൊട്ടിക്കരയുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ജിനീഷ് പൊലീസ് കസ്റ്റഡിയിലാണ്.








Jismol her children suicide case Husband father in law played crucial role custody

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall