വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
Apr 30, 2025 02:09 PM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com) വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ടു കുട്ടികളും ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ തീ ആളിപടര്‍ന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങള്‍ക്കും കേടുപാടു സംഭവിച്ചു.

'വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ ആംബുലൻസിനകത്ത് പൊതുദർശനം'; സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന അഷ്റഫിന് കണ്ണീരിൽ കുതിർന്ന യാത്രാ​മൊഴി

മംഗളൂരു​/കോട്ടക്കൽ: (truevisionnews.com) മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ അതിക്രൂരമായി തല്ലിക്കൊന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അഷ്റഫും കുടുംബവും നേരത്തെ താമസിച്ചിരുന്ന മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിലെ വീടിനുസമീപം പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്.

വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ റോഡിൽ ആംബുലൻസിനകത്താണ് പൊതുദർശനം വെച്ചത്. അഷ്റഫിന്റെ മാതാവ് അടക്കമുള്ളവർ ഇവിടെ എത്തിയാണ് മകനെ അവസാനമായി ഒരുനോക്ക് കണ്ടത്. തു​ടർന്ന് പറപ്പൂർ ചോലക്കുണ്ട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. അതിനിടെ, അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി.

ആർ.എസ്.എസ്, ബജ്റംഗദൾ പ്രവർത്തകരാണ് പ്രതികൾ. മർദ്ദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്നും അക്രമത്തിൽ 25 പേരെങ്കിലും പങ്കാളികളാണെന്നും മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കു​ൽ​ശേ​ഖ​ർ നി​വാ​സി​യാ​യ ദീ​പ​ക് കു​മാ​ർ (33) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മം​ഗ​ളൂ​രു ക​ടു​പ്പി​ലും പ​രി​സ​ര​ത്തും താ​മ​സി​ക്കു​ന്ന സ​ച്ചി​ൻ ടി (26), ​ദേ​വ​ദാ​സ് (50), മ​ഞ്ജു​നാ​ഥ് (32), സാ​യി​ദീ​പ് (29), നി​തേ​ഷ് കു​മാ​ർ എ​ന്ന സ​ന്തോ​ഷ് (33), ദീ​ക്ഷി​ത് കു​മാ​ർ (32), സ​ന്ദീ​പ് (23), വി​വി​യ​ൻ അ​ൽ​വാ​റ​സ് (41), ശ്രീ​ദ​ത്ത (32), രാ​ഹു​ൽ (23), പ്ര​ദീ​പ് കു​മാ​ർ (35), മ​നീ​ഷ് ധേ​ത​ന്തി (35), (27), കി​ഷോ​ർ കു​മാ​ർ (37) തുടങ്ങിയവ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഊ​ഹ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ര​യാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും വടി ഉപയോഗിച്ചും മർദ്ദികയും ചെയ്താണ് കൊലപ്പെടുത്തിയത്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദ്ദനം തുടരുകയായിരുന്നു. തലക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.

മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വലപ്പോഴും മാത്രമേ ഇയാൾ വീട്ടിലേക്ക് വന്നിരുന്നുള്ളു. ചോലക്കുണ്ടിലെ വീട് ജപ്തിയായതിനാൽ വയനാട് പുൽപള്ളിയിലെ മാതൃവീടിനടുത്തേക്ക് താമസം മാറ്റുകയായിരുന്നു.

'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്ന്'; വയനാട് സ്വദേശി അഷറഫിനെ തല്ലിക്കൊന്ന കേസ്: അറസ്റ്റിലായത് ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകർ

വയനാട്: (truevisionnews.com) മംഗളൂരുവിൽ വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായത് ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകർ. ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. മർദ്ദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പോലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു.

അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരൻ ജബ്ബാർ പറഞ്ഞിരുന്നു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.

'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം യുവാവിനെ അക്രമിച്ചതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.


Student injured after TV explodes Kalpetta Wayanad

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories










//Truevisionall