വയനാട്: (truevisionnews.com) വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.
കണ്ണൂർ സ്വദേശികളെ ഇസ്രയേലിൽ കാണാതായി, തിരച്ചിൽ ആരംഭിച്ചു
ഇരിട്ടി(കണ്ണൂർ): ( www.truevisionnews.com ) വിശുദ്ധനാട് സന്ദർശനത്തിനു പോയ സംഘത്തിലെ 2 പേരെ ഇസ്രയേലിൽ കാണാതായതായി വിവരം. ഇതോടെ മൂന്നു വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചു. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്.
ബത്‌ലഹം സന്ദർശനത്തിനിടെയാണ് ഇവരെ കാണാതായത്. സംഘത്തിലെ ഇരിട്ടി ചരൾ സ്വദേശികളായ ഇവർക്കായി ഇസ്രയേൽ പൊലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തിരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്കു നാട്ടിലേക്കു മടങ്ങാനാവില്ല.
young man injured bear attack Wayanad.
