കോഴിക്കോട്: ( www.truevisionnews.com ) യാത്രക്കിടെ യുവാവിന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് പുളിവയലില്‍ ആണ് അപകടമുണ്ടായത്. എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ ടിവിഎസ് ജൂപിറ്റര്‍ മോഡല്‍ സ്‌കൂട്ടറാണ് പൂര്‍ണമായും കത്തിനശിച്ചത്.

യാത്രക്കിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപ്പിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന സംഘം എത്തുമ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗാതം പുന:സ്ഥാപിച്ചത്.
#train running Kozhikode suddenly turned off caught fire while starting driving miraculous rescue
