കേളകം: ( www.truevisionnews.com ) മലയോര ഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. ഈ മാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒമ്പത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

കൊട്ടിയൂരിലെ നാലാം വാർഡിൽ മൂന്നുപേർക്കും 13ാം വാർഡിൽ ഒരാൾക്കും 14ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്.
കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി ബാധിച്ചു. വീട്ടുപരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പിന്റേയും, ഗ്രാമ പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ചേർന്ന യോഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
Dengue fever threat people from Kelakam Kottiyoor panchayats Kannur seek treatment
