ഭയക്കേണ്ട ജാഗ്രത മതി; സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഭയക്കേണ്ട ജാഗ്രത  മതി; സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Apr 29, 2025 02:56 PM | By Susmitha Surendran

(truevisionnews.com) വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

വയറിളക്കം ,ഛർദ്ദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും , രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം കോളറ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടിരുന്നു.ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകിയതായും മന്ത്രി അറിയിച്ചു.

കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം

പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക

ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക

ശരിയായി പാകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ ഒഴിവാക്കുക; പ്രത്യേകിച്ച് കക്കയിറച്ചി.

കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക. കൈകളുടെ ശുചിത്വം കോവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറ

നിയന്ത്രണത്തിലും പ്രധാനമാണ്.

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക

ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.



risk increasing spread cholera state Health Department issues warning

Next TV

Related Stories
രാവിലെ ചായ , കാപ്പി ഒഴിവാക്കൂ.....; ചെറുനാരങ്ങ നീര് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കൂ ....

Apr 29, 2025 07:47 AM

രാവിലെ ചായ , കാപ്പി ഒഴിവാക്കൂ.....; ചെറുനാരങ്ങ നീര് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കൂ ....

ചെറുനാരങ്ങ നീര് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാലുള്ള...

Read More >>
ഇത് ശ്രദ്ധിക്കാതെ പോകരുതേ...; ഉറങ്ങുന്നതിന് മുന്‍പ് ഒരിക്കലും ഈ  ഭക്ഷണങ്ങള്‍ കഴിക്കരുത്

Apr 26, 2025 10:01 PM

ഇത് ശ്രദ്ധിക്കാതെ പോകരുതേ...; ഉറങ്ങുന്നതിന് മുന്‍പ് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ ...

Read More >>
  ഇഞ്ചി കാണുമ്പോൾ മുഖം ചുളിയേണ്ട; രാവിലെ ഇഞ്ചി വെള്ളം പതിവാക്കൂ, മാറ്റങ്ങൾ അറിയാം ...

Apr 26, 2025 09:03 AM

ഇഞ്ചി കാണുമ്പോൾ മുഖം ചുളിയേണ്ട; രാവിലെ ഇഞ്ചി വെള്ളം പതിവാക്കൂ, മാറ്റങ്ങൾ അറിയാം ...

എന്നും രാവിലെ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിച്ചാല്‍ ഉണ്ടാവുന്ന പ്രയോജനങ്ങള്‍ നിരവധിയാണെന്നാണ് പഠനങ്ങള്‍...

Read More >>
Top Stories