പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു; അന്ത്യം കോഴിക്കോട് മെഡി. കോളേജില്‍

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു; അന്ത്യം കോഴിക്കോട് മെഡി. കോളേജില്‍
Apr 29, 2025 06:52 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.

മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു.

മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

girl undergoing treatment rabies Peruvallur died.

Next TV

Related Stories
ഇരുന്നിലാട്; വളയത്ത്  ചെങ്കൽ വെട്ടാനെത്തിയ തൊഴിലാളിയെ മർദ്ദിച്ചതിനും കേസ്

Apr 29, 2025 02:21 PM

ഇരുന്നിലാട്; വളയത്ത് ചെങ്കൽ വെട്ടാനെത്തിയ തൊഴിലാളിയെ മർദ്ദിച്ചതിനും കേസ്

ഇരുന്നിലാട് ചെങ്കൻ ക്വാറിയിൽ ജോലി ചെയ്യുന്ന ഖനന തൊഴിലാളിയെ മർദ്ദിച്ചതായി...

Read More >>
'കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല' - കെ ടി കുഞ്ഞിക്കണ്ണൻ

Apr 29, 2025 12:59 PM

'കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല' - കെ ടി കുഞ്ഞിക്കണ്ണൻ

റാപ്പർ വേടനെതിരെ ഉയർന്നുവരുന്ന അധിക്ഷേങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ...

Read More >>
'എന്തൊരു പൊല്ലാപ്പാണിത്'....; അയച്ച ലൊക്കേഷൻ മാറിപ്പോയി; മുഹൂർത്തത്തിന് വധു  ഇരിട്ടിയിലും വരൻ വടകരയിലും

Apr 29, 2025 12:46 PM

'എന്തൊരു പൊല്ലാപ്പാണിത്'....; അയച്ച ലൊക്കേഷൻ മാറിപ്പോയി; മുഹൂർത്തത്തിന് വധു ഇരിട്ടിയിലും വരൻ വടകരയിലും

ബന്ധു അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന്ന് വരനെത്തിയത് അടുത്ത ജില്ലയിൽ, ആശങ്ക, ഇരിട്ടിയിൽ 3 മണിക്കൂർ വൈകി...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

Apr 29, 2025 11:42 AM

വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ ചത്തു

വടകര ട്രെയിൻ എഞ്ചനിൽ കുരുങ്ങി മയിൽ...

Read More >>
Top Stories