കോട്ടയം: (truevisionnews.com) ചങ്ങനാശ്ശേരി മോസ്കോയിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ . മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Woman found dead home Changanassery
