കണ്ണൂർ : (truevisionnews.com) കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

അടിപിടി കേസുകളിലെ പ്രതികളിൽ നിന്നാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്ബി കേബിൾ, സിം, തുടങ്ങിയവയാണ് കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്.
ഇന്ന് ഉച്ചയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ജയിലിനുള്ളില്‍വെച്ച് കണ്ടെടുത്തത്.
Phones electronic devices seized prisoners Kannur Central Jail
