തിരുവനന്തപുരം: (truevisionnews.com) വിതുര - തൊളിക്കോട് കാറ്റിലും മഴയിലും മരം വീണ് വീടുകളും ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. മരങ്ങൾ കടപുഴകി വീണ്, അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
More than 5 houses partially damaged 15 electric posts damaged
