പിണറായി (കണ്ണൂർ): ( www.truevisionnews.com ) പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പോലീസ് പിടിയിലായി.

കായലോട് കാപ്പുമ്മൽ പാനുണ്ടേശ്വരി ശിവക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശി ഗിരീഷിനെ യാണ് (45) തലശ്ശേരി എ.എസ്.പി കിരൺ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പിണറായി എസ്.ഐ ബി.എസ് ബാവിഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഭണ്‌ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. അരലക്ഷം രൂപയോളം നഷ്‌ടപ്പെട്ടുവെന്നായിരുന്നു പരാതി. കേസെടുത്ത പോലീസ് വളരെ വേഗം നടത്തിയ അനേഷണത്തിൽ പ്രതി നിലമ്പൂരിലുണ്ടെന്ന് വ്യക്തമായി.
തുടർന്ന് ഇന്നലെ രാത്രി അവിടെ എത്തി ഇയാളെ പിടികൂടുകയായിരുന്നു. സീനിയർ സി.പി.ഒ: ലിജീഷ്, എ.എസ്. പിയുടെ സ്ക്വാഡ് അംഗങ്ങളായ ശ്രീലാൽ സായൂജ്, ലിജു. രതീഷ്, കിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Thalassery police arrest accused theft breaking treasury within 24 hours
