കോഴിക്കോട് : ( www.truevisionnews.com ) പയ്യോളിയിൽ കുട്ടികളെ ലക്ഷ്യം വച്ചും ലഹരി കച്ചവടം. വീണ്ടും ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യോളി സ്വദേശി കിഴക്കേ കോവുമ്മൽ മുഹമ്മദ് കെ കെ (33)ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പയ്യോളി കിഴക്കേ കോവുമ്മൽ വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
തുടർന്ന് പ്രതിയേയും ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന 2 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരിൽ എസ് ഐ സജീഷ് എ കെ സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയും തിക്കോടി ബീച്ചിൽ വച്ച് ലഹരിവസ്തുക്കൾ ആളുകൾക്ക് വില്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിക്കോടി സ്വദേശി ഷാജിദ് (47)ആണ് പിടിയിലായത്.
Drug trafficking targeting children Police arrest another person Payyoli
