Apr 27, 2025 07:34 PM

പാലക്കാട്: ( www.truevisionnews.com ) അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് കാളിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇരുകാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിന് ആനയുടെ ചവിട്ടേറ്റിരുന്നു. തുമ്പിക്കൈകൊണ്ട് തട്ടി മാറ്റിയപ്പോൾ ഇരുകാലിനും പരിക്കേറ്റിരുന്നു.

Wild elephant takes life again Attacked while collecting firewood injured man dies

Next TV

Top Stories










Entertainment News