കൊച്ചി: (truevisionnews.com) തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

മൂവായിരം കിലോ തേങ്ങ നൽകാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 1,74,000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ മാത്രമാണ് തിരികെ നൽകിയത്. പണം നൽകാത്തതിനെ തുടർന്ന് മഞ്ഞപ്ര സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സജേഷിനെതിരേ ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ നിലവിലുണ്ട്.
ഇൻസ്പെക്ടർ അനിൽ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ ജയിംസ് മാത്യു, എസ് സി പി ഒ മാരായ മനോജ് കുമാർ, ഷിജോ പോൾ,ഷിബു അയ്യപ്പൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Youth arrested for taking money by promising to give coconuts, but then no coconuts or money
