ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിലെ മന്ത്രിമാരായ സെന്തിൽ ബാലാജി, കെ.പൊന്മുടി എന്നിവർ രാജിവച്ചു. സർക്കാർ ജോലിക്ക് കോഴ വാങ്ങിയ കേസിൽ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെത്തുടർന്നാണു സെന്തിൽ ബാലാജിയുടെ രാജി. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്നു തിങ്കളാഴ്ചയ്ക്കുള്ളിൽ അറിയിക്കാനാണ് കോടതി സെന്തിൽ ബാലാജിയോട് നിർദേശിച്ചിരുന്നത്.

പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മന്ത്രി കെ.പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി. ഇരുവരുടെയും രാജിയെത്തുടർന്നു തമിഴ്നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
Reshuffle in Tamil Nadu Cabinet Ministers
