മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ

മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ
Apr 26, 2025 06:11 AM | By Jain Rosviya

കാസർകോട്: (truevisionnews.com) കാസര്‍കോട് ഉപ്പള മണിമുണ്ടയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ. ഡ്രൈവറായ മുഹ്സിന്‍ ആണ് മാതാവ് ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. ഉപ്പള മണിമുണ്ടയില്‍ പുലര്‍ച്ചെ മൂന്നിനാണ് സംഭവം.

ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഷ്റഫിന്‍റെ ഭാര്യ ഷമീം ബാനുവിനാണ് മകന്‍റെ കുത്തേറ്റത്. മകന്‍ മുഹ്സിനെ മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖത്തും കഴുത്തിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. മുഖത്തെ പരിക്ക് ഗുരുരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. 34 വയസുകാരനായ മുഹ്സിന്‍ ഡ്രൈവറാണ്.

പ്രതി ലഹരിക്ക് അടിമയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ മാതാവിനെ ആക്രമിച്ച സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

#Son #arrested #stabbing #mother #alleging #mentally #ill

Next TV

Related Stories
ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

Jul 21, 2025 09:04 AM

ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

തൃശൂർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന്...

Read More >>
കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

Jul 21, 2025 07:36 AM

കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍...

Read More >>
വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 21, 2025 07:22 AM

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച...

Read More >>
പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

Jul 21, 2025 07:05 AM

പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി...

Read More >>
Top Stories

//Truevisionall