ഈ ചതി വേണ്ടായിരുന്നു ....; ഗൂഗിൾ മാപ്പ് നോക്കി കുട്ടനാട് കാണാനിറങ്ങിയ യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

ഈ ചതി വേണ്ടായിരുന്നു ....;  ഗൂഗിൾ മാപ്പ് നോക്കി  കുട്ടനാട് കാണാനിറങ്ങിയ  യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു
Apr 25, 2025 07:31 PM | By Susmitha Surendran

കുട്ടനാട്: (truevisionnews.com)  കാറിൽ കുട്ടനാട് കാണാനിറങ്ങിയ  യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു. കാർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപ്പെട്ടു.

ഇന്നലെ രാത്രി എട്ടരയോടെ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപമാണ് അപകടം. കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ യുവാക്കൾ.

പുളിങ്കുന്നിലെ പഴയ സർക്കിൾ ഓഫീസ് ഭാഗത്ത് എത്തിയ യുവാക്കൾ വലിയ പള്ളിയിലേക്കു പോകേണ്ട റോഡിനു പകരം സമാന്തരമായി തോടിനു മറുകരയുള്ള റോഡിലൂടെയാണു സഞ്ചരിച്ചത്.

രണ്ടു റോഡുകളും സാമന്തരമായി ചേർന്നു കിടക്കുന്നതിനാൽ തിരിച്ചറിയാനായില്ല. റോഡിൽ കൂടി കുറേ ദൂരം എത്തിയശേഷം വളവുള്ള ഭാഗത്ത് എത്തി അബദ്ധത്തിൽ തോട്ടിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു.

കാർ അപകടത്തിൽ പെട്ടപ്പോൾ സമീപവാസിയായ ലിജോ ജയിംസ് ഓടിയെത്തിയെങ്കിലും അതിനു മുൻപേ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങി കരയിലെത്തി. തുടർന്നു മറ്റൊരു കാർ എത്തിച്ച് യുവാക്കൾ പോയി. ഏതാനും മാസം മുൻപ് ഗൂഗിൾ മാപ്പ് നോക്കി വന്ന ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.

#Five #youngmen #who #visit #Kuttanad #car #lost #way #ravine #with #car #Googlemap

Next TV

Related Stories
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

Apr 25, 2025 09:56 PM

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ്...

Read More >>
ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

Apr 25, 2025 09:47 PM

ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക്...

Read More >>
'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

Apr 25, 2025 09:32 PM

'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
Top Stories