മലപ്പുറം: ( www.truevisionnews.com ) വേങ്ങര പറപൂരിലെ ഒരു പ്രദേശത്തിന് 'പട്ടികജാതി നഗര്‍' എന്ന പേര് നല്‍കിയ മുസ്ലീം ലീഗ് നടപടി ചൂണ്ടികാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. ജാതി പേര് വിളിക്കുംപോലെയുള്ള അപമാനമാണ് ഈ പേര് വാര്‍ഡിന് നല്‍കുന്നതെന്ന് ദിനു വിമര്‍ശിച്ചു.

പറപൂരിലെ 18-ാം വാര്‍ഡിലെ ഒരു പ്രദേശത്തിനാണ് ' പട്ടിക ജാതി നഗര്‍' എന്ന പേര് നല്‍കിയിരിക്കുന്നത്.
സഹോദര സമുദായത്തോട് പുലര്‍ത്തേണ്ട മിനിമം സാഹോദര്യബോധം ബോര്‍ഡ് വെച്ചവര്‍ക്ക് ഇല്ലാതെ പോയെന്നും മുസ്ലിം ലീഗ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ദിനു സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
സ്ഥലങ്ങള്‍ക്കൊപ്പം കോളനി എന്ന വാക്ക് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന സുപ്രധാന ഉത്തരവ് നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 'പട്ടികജാതി കോളനി' എന്ന് തിരുത്തി 'പട്ടികജാതി നഗര്‍' എന്ന് മാറ്റിയത്.
ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടതോടെ മുസ്ലീം ലീഗ് ബോര്‍ഡില്‍ നിന്നും പേര് വെട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
#Board #named #ScheduledCasteNagar #Criticism #against #MuslimLeague #later #corrected
