'ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല'; ഭീകരൻ ആദിലിന്റെ അമ്മ

'ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല'; ഭീകരൻ ആദിലിന്റെ അമ്മ
Apr 25, 2025 12:34 PM | By VIPIN P V

ശ്രീന​ഗർ: ( www.truevisionnews.com ) മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം എന്ന് പഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു.

ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ. രണ്ടുപേരുടേയും വീടുകൾ ഇന്നലെ പ്രാദേശിക സർക്കാർ തകർത്തിരുന്നു.

'ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല.

ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തത്. ഇനി ഇവിടെ എങ്ങനെ ഞങ്ങൾ ജീവിക്കും? സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് ഞങ്ങളെ പിടിച്ച് മാറ്റിയത്' എന്നും ഷെഹസാദ പറഞ്ഞു.

വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ആദിൽ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ് ഇയാൾ. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകർത്തത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ത്രാൽ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.



#surrender #alive #nothing #killed #encounter #Terrorist #Adilmother

Next TV

Related Stories
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories