'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

'കാടുമുടി കിടക്കുന്ന വഴിയിലൂടെ കുളത്തിനരികിലേക്ക് മോന്‍ പോകില്ല'; രണ്ടര വയസുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
Apr 25, 2025 07:26 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) രണ്ടര വയസുകാരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മലപ്പുറം കോട്ടക്കൽ സ്വദേശി അൻവർ അലിയുടെ മകൻ ആദം അലിയുടെ മരണത്തിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെടുന്നത്.

2024 സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൊറയൂർ അരിമ്പ്ര പൂതനപറമ്പിലെ ഉമ്മയുടെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാകുന്നത് . തുടർന്ന് വീട്ടുകാർ നടത്തിയ തിരിച്ചിലിൽ വീടിനു സമീപത്തെ കുളത്തിനരികിലെ ചാലിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി രണ്ടുദിവസത്തിനുശേഷം മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്.

മരണത്തിൽ ആദ്യം മുതലേ അസ്വാഭാവികത തോന്നിയിരുന്നെന്ന് കുട്ടിയുടെ പിതാവ് അന്‍വര്‍ അലി പറയുന്നു. കോടതിയിൽ പോകാൻ ആവശ്യമുള്ള രേഖകൾ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചില്ലെന്നും പിതാവ് പറയുന്നു.

'കാടുകൾ നിറഞ്ഞ ഒരു വഴിയിലൂടെയാണ് അവൻ സഞ്ചരിച്ചത്. എല്ലാവരും പറയുന്നത് ഈ സംഭവം നടക്കുന്നത് 20 മിനിറ്റിനുള്ളിലാണ്. 20 മിനിറ്റിനുള്ളില്‍ കുട്ടി ഒരിക്കലും അത്രയും ദൂരം പോകില്ല.

കുട്ടി അവിടെ എത്തിയിട്ടുണ്ടെങ്കിൽ അതിന് പുറത്തുനിന്നുള്ള ഒരു ഇടപെടൽ ഉണ്ടായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അത് കണ്ടെത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്'.പിതാവ് പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുട്ടിയുടെ മാതാവ് ഫാസില ജഹാൻ പറഞ്ഞു. അതേസമയം, നിലവിലെ അന്വേഷണത്തിൽ മരണത്തിൽ ദുരൂഹത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

#family #demanding #investigation #mystery #surrounding #death #boy.

Next TV

Related Stories
പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡന പരാതി: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

Apr 25, 2025 12:56 PM

പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പീഡന പരാതി: ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് 12 വിദ്യാര്‍ത്ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക്...

Read More >>
'പട്ടികജാതി നഗര്‍' എന്ന പേരിൽ ബോർഡ്; മുസ്ലിം ലീഗിനെതിരെ വിമര്‍ശനം, പിന്നാലെ തിരുത്ത്

Apr 25, 2025 12:48 PM

'പട്ടികജാതി നഗര്‍' എന്ന പേരിൽ ബോർഡ്; മുസ്ലിം ലീഗിനെതിരെ വിമര്‍ശനം, പിന്നാലെ തിരുത്ത്

ഉ​ദ്യോ​ഗ​സ്ഥ​ർ ധ​നു​ഷി​നെ വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മു​റി​യി​ലു​ണ്ടെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സം​ഘ​ത്തി​ന്‍റെ...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

Apr 25, 2025 12:45 PM

കോഴിക്കോട് വടകരയിൽ വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

മയക്കുമരുന്ന് വിൽപന നടത്തിവരുന്നയാളാണ് പ്രതിയെന്ന് പോലീസ്...

Read More >>
താമരശ്ശേരി ഷഹബാസ് കൊലക്കേസ്:കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല

Apr 25, 2025 12:38 PM

താമരശ്ശേരി ഷഹബാസ് കൊലക്കേസ്:കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല

ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി...

Read More >>
പഹൽ​ഗാം ഭീകരാക്രമണം: കലാപമുണ്ടാക്കുന്ന തരത്തിൽ എഫ്ബി പോസ്റ്റ്, മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

Apr 25, 2025 12:09 PM

പഹൽ​ഗാം ഭീകരാക്രമണം: കലാപമുണ്ടാക്കുന്ന തരത്തിൽ എഫ്ബി പോസ്റ്റ്, മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

സമൂഹത്തിൽ കലാപമുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രർ...

Read More >>
കള്ളന്റെ ഉദ്ദേശം എന്ത്? സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം

Apr 25, 2025 11:42 AM

കള്ളന്റെ ഉദ്ദേശം എന്ത്? സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണ ശ്രമം

ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്‍റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല....

Read More >>
Top Stories