( www.truevisionnews.com ) പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുൽ അനന്ത്നാഗിലെത്തും.
മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും. മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ് 11 നും 17 നും ഇടയിൽ നിയോജക മണ്ഡലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടക്കും. മെയ് 25 നും 30 നും ഇടയിൽ വീടുകൾ തോറും പ്രചാരണം നടത്തും.
ഇഡിയുടെ ദുരുപയോഗം സംബന്ധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും. കോൺഗ്രസ് ഭയപ്പെടില്ല. ബിജെപി ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ജാതി സെൻസസ് അനിവാര്യം.
മെയ് 21 നും 23 യും ഇടയിൽ രാജ്യത്ത് 40 ഇടങ്ങളിൽ ഇഡി നടപടിക്ക് എതിരെ വാർത്ത സമ്മേളനങ്ങൾ നടത്തുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.
#Pahalgamterrorattack #RahulGandhi #visit #Kashmir #Congress #light #candles #across #country #tomorrow
