48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു, നടപടിയുമായി പാകിസ്താനും

48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു, നടപടിയുമായി പാകിസ്താനും
Apr 24, 2025 05:35 PM | By VIPIN P V

( www.truevisionnews.com ) പഹൽ​ഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം.

നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാ​ഗാ അതിർ‌ത്തിയും പാകിസ്താൻ അടച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു.

240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണിതെന്ന് പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ നടപടി യുദ്ധസമാനമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ പറഞ്ഞു.

അതേസമയം അറബിക്കടലിൽ ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയതിന് പിന്നാലെ മിസൈൽ പരീക്ഷണത്തിന് പാകിസ്താനും ഒരുങ്ങി. ഇന്നു നാളെയോ പരീക്ഷണം നടത്തും.

പാക്കിസ്ഥാൻ എതിരായ നടപടി ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ചു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കി. പാകിസ്താനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.

#Indians #leave #country #hours #Pakistan #closes #airspace #action

Next TV

Related Stories
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories