( www.truevisionnews.com ) പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാകിസ്താനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ സമിതി യോ?ഗത്തില്‍ തീരുമാനമായി. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.
ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്.
പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നത്. സാമ്പത്തികമായി ഉള്‍പ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
#PahalgamattacK #search #terrorists #intensified #Allparty #meetingtoday
