ആ സന്തോഷം അവസാനത്തേതായിരുന്നു, നെഞ്ചുലച്ച് ശുഭത്തിന്റെ ‘കളിചിരി’യുടെ അവസാന വീഡിയോ

ആ സന്തോഷം അവസാനത്തേതായിരുന്നു, നെഞ്ചുലച്ച് ശുഭത്തിന്റെ ‘കളിചിരി’യുടെ അവസാന വീഡിയോ
Apr 23, 2025 04:38 PM | By Susmitha Surendran

ശ്രീനഗർ: (truevisionnews.com) ഒരു വിനോദയാത്ര വിലാപത്തിൽ അവസാനിച്ചതിന്റെ കണ്ണീർച്ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരിച്ച ഉറ്റവരുടെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്നവരുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

കശ്മീരിന്‍റെ സൗന്ദര്യത്തിലലിഞ്ഞ് അവധി ആഘോഷിക്കാനെത്തിയവരുടെ കളിചിരികളാണ് ഇല്ലാതായത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് മിക്കവരും വെടിയേറ്റ് പിടഞ്ഞു മരിച്ചത്.

ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ദ്വിവേദിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഫെബ്രുവരി 12നു വിവാഹിതനായ ശുഭം, കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു.

ഭീകരാക്രമണം നടന്നതിന്‍റെ തലേദിവസം ഹോട്ടല്‍മുറിയില്‍ തന്‍റെ കുടുംബാംഗങ്ങളുമൊത്ത് കളിചിരികളുമായി സമയം ചെലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. ഭാര്യയ്ക്കും മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാത്രി ചെലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോയാണ് പ്രചരിക്കുന്നത്.

ജമ്മുവിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചിരുന്നു ‘യൂനോ’ കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ‘തമാശ നിറഞ്ഞ രാത്രികള്‍’ എന്ന കുറിപ്പോടെ ശുഭത്തിന്‍റെ ഭാര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയായാണിത്. മണിക്കൂറുകള്‍ക്കുള്ളിൽ ഭീകരരുടെ വെടിയേറ്റ് ശുഭം കൊല്ലപ്പെട്ടു.

ശുഭത്തിന്റെ തലയിലാണ് വെടിയേറ്റത്. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലൂ’ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.





#last #video #Shubham's #heartbroken #kashmir #attack

Next TV

Related Stories
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories