'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം' - കുഞ്ഞാലിക്കുട്ടി

'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം'  - കുഞ്ഞാലിക്കുട്ടി
Apr 23, 2025 12:01 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  രാജ്യത്തെ നടുക്കിയ ഭീ​കരാ​ക്രമണത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്നും മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

തെക്കൽ കശ്മീരിലെ പഹൽ​ഗാമിലാണ് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.

29 പേരാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ എന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 17 പേരിൽ മൂന്ന് മലയാളികളുടെ നില ​ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ ത്വയിബയാണെന്നാണ് വിവരം.

പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയാണ് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു.

2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരർക്ക് ബൈക്കുകൾ കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.

#Pahalgam #terror #attack #Terrorists #misusing #religion #Kunhalikutty

Next TV

Related Stories
'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

Apr 21, 2025 11:38 AM

'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണെന്നും പ്രതാപന്‍...

Read More >>
'ബിജെപി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല'; വിവാദ പരാമർശവുമായി ഖർഗെ

Apr 20, 2025 08:57 PM

'ബിജെപി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ ചത്തിട്ടില്ല'; വിവാദ പരാമർശവുമായി ഖർഗെ

കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാർഗെ വിമര്‍ശിച്ചു. 'കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത്...

Read More >>
'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

Apr 20, 2025 04:58 PM

'പിച്ചാത്തിയുമായി അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്....

Read More >>
'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല' - കെസി വേണു​ഗോപാൽ

Apr 20, 2025 11:44 AM

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങളില്ല' - കെസി വേണു​ഗോപാൽ

നിഷികാന്ത് ദുബൈക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് പറഞ്ഞത്....

Read More >>
Top Stories

News from Regional Network

Entertainment News