കശ്മീര്‍ ടൂറിസത്തെ താറുമാറാക്കി പഹൽഗാം ഭീകരാക്രമണം; യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

കശ്മീര്‍ ടൂറിസത്തെ താറുമാറാക്കി പഹൽഗാം ഭീകരാക്രമണം; യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ
Apr 23, 2025 10:36 AM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)  കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹൽഗാമിലെ ഭീകരാക്രമണം. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികളാണ് യാത്രകൾ റദ്ദാക്കിയിരിക്കുന്നത്.

ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട്. അത്തരത്തിൽ കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി ഹൈദരാബാദ് സ്വദേശികളാണ് ഇപ്പോൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്ത പരന്നതോടെ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന ആളുകൾ ഹോട്ടൽ, വിമാന ബുക്കിംഗുകൾ റദ്ദാക്കാൻ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. അടുത്ത 10 ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ കശ്മീർ യാത്രകളും റദ്ദാക്കിയതായി സ്കൈലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ആശിഷ് ശർമ്മ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഹൈദരാബാദിൽ വേരുകളുള്ള, യുഎസിലെ ഷാർലറ്റിൽ താമസിക്കുന്ന ശശി ഭൂഷൺ എന്നയാൾ പറഞ്ഞു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന തന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ജൂൺ ആദ്യവാരം കുടുംബത്തോടൊപ്പം കശ്മീർ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.

എന്നാൽ ഇപ്പോൾ, മേഖല സുരക്ഷിതമല്ലാത്തതിനാൽ കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് കശ്മീരിലേയ്ക്ക് യാത്ര പോകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ശശി ഭൂഷൺ കൂട്ടിച്ചേര്‍ത്തു.

#Pahalgam #terror #attack #disrupts #Kashmir #tourism #tourists #cancel #trips

Next TV

Related Stories
പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

Apr 23, 2025 03:37 PM

പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ...

Read More >>
'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

Apr 23, 2025 03:31 PM

'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

നാട്ടില്‍ നിന്ന് ആശങ്കയോടെ പലരും വിളിക്കുന്നുണ്ട്. ഫോണ്‍ കിട്ടാത്തതിനാല്‍...

Read More >>
'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

Apr 23, 2025 01:49 PM

'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ...

Read More >>
അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

Apr 23, 2025 01:41 PM

അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു...

Read More >>
‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

Apr 23, 2025 01:00 PM

‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3...

Read More >>
Top Stories