കൈയിൽ AK-47 തോക്കുമായി വിനോദ സഞ്ചാരികൾക്കു നേരെ; വെടിയുതിർത്ത ഭീകരന്റെ ചിത്രം പുറത്ത്

കൈയിൽ AK-47 തോക്കുമായി വിനോദ സഞ്ചാരികൾക്കു നേരെ; വെടിയുതിർത്ത ഭീകരന്റെ ചിത്രം പുറത്ത്
Apr 23, 2025 09:45 AM | By VIPIN P V

ദില്ലി: (www.truevisionnews.com) ജമ്മു കശ്മീരിലെ പഹൽ​​ഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ചിത്രം പുറത്ത്. ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്താകുന്നത്.

ഇന്ത്യ ടുഡേയാണ് ചിത്രം പുറത്തുവിട്ടത്. 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.

ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.

#Terrorist #opens #fire #tourists #AK47rifle #Image #released

Next TV

Related Stories
പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

Apr 23, 2025 03:37 PM

പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ...

Read More >>
'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

Apr 23, 2025 03:31 PM

'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

നാട്ടില്‍ നിന്ന് ആശങ്കയോടെ പലരും വിളിക്കുന്നുണ്ട്. ഫോണ്‍ കിട്ടാത്തതിനാല്‍...

Read More >>
'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

Apr 23, 2025 01:49 PM

'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ...

Read More >>
അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

Apr 23, 2025 01:41 PM

അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു...

Read More >>
‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

Apr 23, 2025 01:00 PM

‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3...

Read More >>
Top Stories