പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തി; വിമാനത്താളത്തില്‍ അടിയന്തര യോഗം

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തി; വിമാനത്താളത്തില്‍ അടിയന്തര യോഗം
Apr 23, 2025 08:19 AM | By VIPIN P V

(www.truevisionnews.com) ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍രംഗത്തെത്തി. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ അറിയിച്ചു.

പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്.

28 പേര്‍ക്കാണ് ഭീകാരാക്രണത്തില്‍ ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിക വേഷത്തിലെത്തിയവര്‍ വെടിയുതിര്‍ത്തത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

#Pahalgamterrorattack #PrimeMinister #returns #india #emergency #meeting #airport

Next TV

Related Stories
'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

Apr 23, 2025 01:49 PM

'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ...

Read More >>
അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

Apr 23, 2025 01:41 PM

അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു...

Read More >>
‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

Apr 23, 2025 01:00 PM

‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3...

Read More >>
'തോക്കുചൂണ്ടി പേരുചോദിച്ചു;  കൺമുന്നിൽ ഭർത്താവിന് വെടിയേറ്റു, എന്നെയും കൊല്ലാൻ അവൾ അപേക്ഷിച്ചു; പോയി സർക്കാരിനെ അറിയിക്കാൻ അവർ പറഞ്ഞു'

Apr 23, 2025 12:52 PM

'തോക്കുചൂണ്ടി പേരുചോദിച്ചു; കൺമുന്നിൽ ഭർത്താവിന് വെടിയേറ്റു, എന്നെയും കൊല്ലാൻ അവൾ അപേക്ഷിച്ചു; പോയി സർക്കാരിനെ അറിയിക്കാൻ അവർ പറഞ്ഞു'

തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടവരില്‍ മുപ്പതുകാരനായ യുപി സ്വദേശി സൗരഭ് ദ്വിവേദിയുമുണ്ടായിരുന്നു....

Read More >>
 ശ്രദ്ധിക്കുക ....; വാഹനത്തിൽ ഈ സ്റ്റിക്ക‍ർ ഇല്ലെങ്കിൽ ഇനി കീശ കീറുക മാത്രമല്ല ഫലം, ക‍ർശന നടപടിക്ക്  സ‍ർക്കാ‍ർ

Apr 23, 2025 12:45 PM

ശ്രദ്ധിക്കുക ....; വാഹനത്തിൽ ഈ സ്റ്റിക്ക‍ർ ഇല്ലെങ്കിൽ ഇനി കീശ കീറുക മാത്രമല്ല ഫലം, ക‍ർശന നടപടിക്ക് സ‍ർക്കാ‍ർ

മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപ പിഴ ചുമത്തും ....

Read More >>
Top Stories