ക്ഷേത്രത്തിൽ ​ഗാനമേളക്കിടെ കവാടവും ആനചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു, എഴുപതിനായിരം രൂപയുടെ നഷ്ട്ടം; മൂന്ന് പേർ പിടിയിൽ

ക്ഷേത്രത്തിൽ ​ഗാനമേളക്കിടെ കവാടവും ആനചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു, എഴുപതിനായിരം രൂപയുടെ നഷ്ട്ടം; മൂന്ന് പേർ പിടിയിൽ
Apr 23, 2025 08:02 AM | By Anjali M T

തൃശൂർ:(truevisionnews.com) വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി.

അഞ്ഞൂർകുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം. ഉടൻ തന്നെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അക്രമികളെ പിടികൂടുകയായിരുന്നു.

ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം ഒരുക്കിയ കവാടം നശിപ്പിക്കുകയും തുടർന്ന് ചക്കിത്തറ റോഡിൽ പ്രദർശിപ്പിച്ച പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്നീ ആനകളുടെ ചമയങ്ങൾ തകർക്കുകയും വെഞ്ചാമരം മോഷണം പോവുകയും ചെയ്തത്. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

#song #festival #temple #gate #elephants #destroyed#Venchamaram #stolen#three #people #arrested

Next TV

Related Stories
യുവതിയുടെ മരണം: ഒരുവർഷത്തിനുശേഷം ഭർത്താവ്​  അറസ്റ്റിൽ

Apr 23, 2025 01:58 PM

യുവതിയുടെ മരണം: ഒരുവർഷത്തിനുശേഷം ഭർത്താവ്​ അറസ്റ്റിൽ

2014 ലാ​ണ് സ​നു സോ​മ​നും അ​ശ്വ​തി​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് ഏ​ഴ് വ​യ​സ്സു​ള്ള...

Read More >>
രാധാകൃഷ്ണൻ എംപിക്ക് നേരെ ജാതീയമായ അധിക്ഷേപം; വിദേശത്തുനിന്നെത്തിയ പ്രതി പിടിയിൽ

Apr 23, 2025 01:04 PM

രാധാകൃഷ്ണൻ എംപിക്ക് നേരെ ജാതീയമായ അധിക്ഷേപം; വിദേശത്തുനിന്നെത്തിയ പ്രതി പിടിയിൽ

ആറ്റൂർ ഭഗവതിക്കുന്ന് സ്വദേശി ബി.കെ. തങ്കപ്പൻ നൽകിയ പരാതിയിലാണ് പഴയന്നൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം...

Read More >>
കൂത്താളി സ്കൂളിൽ പതിനാറുക്കാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു

Apr 23, 2025 12:28 PM

കൂത്താളി സ്കൂളിൽ പതിനാറുക്കാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു

സ്കൂളിൽ വച്ച് മുൻപ് രണ്ടു തവണയും പ്രതികൾ അഭിനവിനെ മർദ്ദിച്ചതായും വിദ്യാർത്ഥിയുടെ അമ്മ ട്രൂവിഷൻ ന്യൂസിനോട്...

Read More >>
കൊടും ചൂടിൽ നിന്ന് ആശ്വാസം;  സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

Apr 23, 2025 12:08 PM

കൊടും ചൂടിൽ നിന്ന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത

തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

Read More >>
Top Stories