പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
Apr 23, 2025 06:20 AM | By Anjali M T

ദില്ലി:(truevisionnews.com) ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ.

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും. ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം തിരികെ വീട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി കുടുംബം. ബെംഗളൂരുവിലുള്ള മകൻ അരവിന്ദ് ഇന്ന് ഉച്ചയോടെ ശ്രീനഗറിലേക്ക് പുറപ്പെടും. രാമചന്ദ്രന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായവർ കശ്മീരിലുള്ള കുടുംബ അംഗങ്ങളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.

#Pahalgam #terror #attack#steps #taken#bring-back #body #Malayali

Next TV

Related Stories
'പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി'; ഗുരുതര ആരോപണവുമായി മുൻ സൈനികൻ ഉദ്യോഗസ്ഥൻ

May 4, 2025 08:10 AM

'പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി'; ഗുരുതര ആരോപണവുമായി മുൻ സൈനികൻ ഉദ്യോഗസ്ഥൻ

പഹൽഗാം ഭീകരാക്രമണത്തിൽ പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പാക്...

Read More >>
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിൽ

May 3, 2025 09:16 PM

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിൽ

പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിലായതായി...

Read More >>
 ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം; പാക് അധീന കശ്മീരിലെ ആയിരത്തിലധികം മദ്ര സകൾ അടച്ചുപൂട്ടി

May 3, 2025 07:52 AM

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പരിശീലനം; പാക് അധീന കശ്മീരിലെ ആയിരത്തിലധികം മദ്ര സകൾ അടച്ചുപൂട്ടി

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി...

Read More >>
Top Stories