ലഖ്നൗ: (truevisionnews.com) ഭർത്താവ് തന്നോട് വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് ഭാര്യയുടെ പ്രതിഷേധം. ഉത്തർ പ്രദേശിലാണ് സംഭവം. യു പി പ്രയാഗ് രാജ് കാൺപൂർ ദേശീയ പാതയിലാണ് സംഭവം.

ഭർത്താവ് തന്നെ ചതിക്കുകയാണെന്ന് ആരോപിച്ച് കാറിന് മുകളിൽ കയറിയിരുന്നായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയുടെ കൈകളിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്.
പ്രതിഷേധം തുടർന്നതോടെ ഗതാഗത കുരുക്ക് മുറുകി. 45 മിനിറ്റോളം യുവതി പ്രതിഷേധവുമായി ദേശിയപാതയിൽ തന്നെ തമ്പടിച്ചു. പലരും പരാതി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഇവരെ അനുനയിപ്പിച്ച് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.
#Woman #protests #sitting #car #bonnet #national #highway #after #husband #cheats #her
