ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ
Apr 22, 2025 12:35 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) തിരൂരിൽ 15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച സത്യഭാമയും ഭർത്താവ് സാബിക്കും ലഹരിക്കടമികളെന്ന് പൊലീസ്. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

പിന്നീട് മയക്കുമരുന്ന് വിതരണം ചെയ്യാൻ കുട്ടിയെ ഉപയോ​ഗിക്കാൻ ശ്രമിച്ചു. മറ്റ് സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാർക്ക് സംശയം തോന്നി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ 19കാരനായ കുട്ടിയെ കഴിഞ്ഞ നാല് വർഷമായി ഇവർ വേട്ടയാടുകയാണ്.

2021 മുതൽ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ബ്ലാക്ക് മെയിലിൽ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 19കാരനായ യുവാവ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്.

ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയാണ് സത്യഭാമ കുട്ടിയെ പീഡിപ്പിച്ചത്. എല്ലാത്തിനും ഭർത്താവ് സാബിക് ഒത്താശ ചെയ്തു.

ഭാര്യ 15കാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചു. സത്യഭാമ അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശിയായ ഭർത്താവ് സാബിക് ഒളിവിൽ പോയി. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്.

ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് സത്യഭാമ.

#Husband #filmed #wife #torture #Sathyabhama #Sabi #drugaddicts #shocking #details #investigation

Next TV

Related Stories
റെക്കോർഡ് നേട്ടത്തിലെത്തി വാട്ടർമെട്രോ; സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം

Apr 22, 2025 09:05 PM

റെക്കോർഡ് നേട്ടത്തിലെത്തി വാട്ടർമെട്രോ; സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം

സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി...

Read More >>
കേരള ഹൈക്കോടതിക്ക് ബോംബ് ഭീഷണി; പൊലീസ് നിരീക്ഷണം ശക്തം

Apr 22, 2025 08:40 PM

കേരള ഹൈക്കോടതിക്ക് ബോംബ് ഭീഷണി; പൊലീസ് നിരീക്ഷണം ശക്തം

ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം...

Read More >>
ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

Apr 22, 2025 08:33 PM

ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ...

Read More >>
16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

Apr 22, 2025 07:44 PM

16-കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ

പ്രതിയുടെ നിരന്തര പീഡനം കാരണം മകനെയും കൂട്ടി കുടുംബവീട്ടിൽ പോയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിലെത്തി ആക്രമണം...

Read More >>
Top Stories

Entertainment News