മലപ്പുറം:(truevisionnews.com) മലപ്പുറം പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. കർണാടകയിലെ കാർവാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി.

ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് കാർവാറിൽ നിന്ന് കണ്ടെത്തിയത്. പൊന്നാനി സ്വദേശികളാണ് മൂന്ന് പേരും. മൂന്ന് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് സ്കൂളുകളിലാണ് അവര്‍ പഠിക്കുന്നത്.
കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നായിരുന്നു വിവരം. തുടർന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
#Three #missing #children #Ponnani #found#steps #bring #home
