'കഴുത്തിലെ ഞരമ്പ് മുറിച്ചാൽ എങ്ങനെ മരിക്കും?'; ​കർണാടക മുൻ ഡിജിപിയെ കൊല്ലുംമുമ്പ് ഗൂ​ഗിളിൽ തിരഞ്ഞ് ഭാര്യ

'കഴുത്തിലെ ഞരമ്പ് മുറിച്ചാൽ എങ്ങനെ മരിക്കും?'; ​കർണാടക മുൻ ഡിജിപിയെ കൊല്ലുംമുമ്പ് ഗൂ​ഗിളിൽ തിരഞ്ഞ് ഭാര്യ
Apr 22, 2025 10:28 AM | By VIPIN P V

ബെം​ഗളൂരു: (www.truevisionnews.com) കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിലെ ഞരമ്പുകളും രക്തക്കുഴലുകളും മുറിച്ചാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് കൊലപാതകത്തിന് മുമ്പ് ഭാര്യ പല്ലവി ​ഗൂ​ഗിളിൽ തിരഞ്ഞുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ.

കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പായിരുന്നു ഇത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പല്ലവി പൊലീസിന് മൊഴി നൽകിയിരുന്നു.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവർ മൊഴി നല്‍കിയിരുന്നു. സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാഗ്വാദത്തിനൊടുവില്‍ മുളകുപൊടിയെറിഞ്ഞ് കീഴ്പ്പെടുത്തിയ ശേഷം കെട്ടിയിട്ട്​ കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു എന്നായിരുന്നു മൊഴി.

പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കിനിന്നെന്നും പൊലീസ് പറയുന്നു. എന്നാൽ ​ഗാർഹിക പീഡനമാണ് കൊലയ്ക്ക് കാരണമെന്നാണ് തെളിവെടുപ്പിനിടെ പല്ലവി പറഞ്ഞത്. കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആക്രമിച്ചത് എന്നും ഭാര്യ പറഞ്ഞിരുന്നു. ഇവരുടെ മൊഴികളിലെ വൈരുധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് ഓം പ്രകാശിനെ ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക ഇദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

#die #cut #your #neckvein #Wife #Googled #former #KarnatakaDGP #killing

Next TV

Related Stories
ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

May 29, 2025 03:07 PM

ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിന...

Read More >>
അഭ്യാസി തന്നെ .....;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

May 29, 2025 10:35 AM

അഭ്യാസി തന്നെ .....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ...

Read More >>
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
Top Stories