തൃശൂര്‍: (truevisionnews.com) പുതുക്കാട് ആമ്പല്ലൂര്‍ വെണ്ടോരില്‍ മൂന്ന് വയസുകാരി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്ന് ആരോപണം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്.

ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിൽ എത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ പോയതായിരുന്നു ഒലിവിയ അടക്കമുള്ള കുടുംബം.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.
ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒലിവിയക്ക് ഇഞ്ചക്ഷന്‍ കൊടുത്ത് വീട്ടിലേക്ക് മടങ്ങി.
അവശത മാറാത്തതിനാൽ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. അമ്മ: റോസ് മേരി. സഹോദരി: സ്റ്റെര്‍ലിന്‍.
#alleged #death #three #year #old #girl #Vendoor #Amballur #Puthukkad #food #poisoning.
