വാഹനാപകടത്തിൽ മസ്തിഷ്ക മരണം; അബിൻ ഇനി ആറ് പേരിലൂടെ ജീവിക്കും

വാഹനാപകടത്തിൽ മസ്തിഷ്ക മരണം; അബിൻ ഇനി ആറ് പേരിലൂടെ ജീവിക്കും
Apr 21, 2025 06:12 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അബിൻ ശശിയുടെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (25)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആറ് പേർക്ക് ദാനം ചെയ്തത്.

കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. ഏപ്രിൽ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടർന്ന് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഏപ്രിൽ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അബിന്റെ ബന്ധുക്കൾ അവയവദാനത്തിന് തയാറാവുകയായിരുന്നു. രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമങ്ങൾ നടന്നത്.

ഇടുക്കി കോളനിയിലെ പാറേമാവ് തോണിയിൽ വീട്ടിൽ ശശിയുടെയും മുൻ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ശശിയുടെയും മകനാണ് അബിൻ ശശി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.

#Brain #dead #car #accident #Abin #live #through #six #people

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

Apr 21, 2025 01:09 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു....

Read More >>
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

Apr 21, 2025 12:57 PM

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

Apr 21, 2025 12:53 PM

'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന...

Read More >>
വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 12:38 PM

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

Read More >>
Top Stories