കോഴിക്കോട് കല്ലാച്ചിയിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കെെക്കുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്ക്

കോഴിക്കോട് കല്ലാച്ചിയിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കെെക്കുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്ക്
Apr 20, 2025 06:43 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) നാദാപുരം കല്ലാച്ചി- വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിനുനേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്കാണ് പരിക്കേറ്റത്. കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം ജാതിയേരി കല്ലുമ്മലിൽ വെച്ചാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

സംഘത്തിലുണ്ടായിരുന്ന ആറു വയസുള്ള കുട്ടിക്കും പരിക്കേറ്റെന്നാണ് പരാതി. മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി.

മര്‍ദ്ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്‍ന്ന് തിരിച്ച് ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



#family #attacked #kozhikode #kallachi #nadapuram

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:50 PM

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച...

Read More >>
Top Stories