തൃശൂര്‍ : ( www.truevisionnews.com) കൊടകരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക് വെട്ടേറ്റത്. മുതുകിനു വെട്ടിയ ശേഷം കഴുത്തിനു വെട്ടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് കൈകൊണ്ട് തടുക്കുകയായിരുന്നു.
നിരവധി വെട്ടേറ്റ അക്ഷയിനെ സിദ്ധന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അപകടം പറ്റിയതെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം പ്രതിയായ സിദ്ധന്റെ ഭാര്യ ബന്ധുവിന്റെ ക്രഷര്‍ യൂണിറ്റിനെതിരെ നിലപാടെടുത്തതിനാണ് അക്ഷയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
#yuvamorchaleader #attacked #bjp #mandalamsecretary #thrissur
