രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ

രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ
Apr 17, 2025 08:50 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ പിടിയിലായത്.

ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ്.

കമലേശ്വരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.



#Secretinformation #probe #AssistantAuditOfficer #arrested #cultivating #cannabis #rentedhouse

Next TV

Related Stories
Top Stories










Entertainment News