കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 17, 2025 08:37 PM | By Athira V

കോഴിക്കോട് : ( www.truevisionnews.comപേരാമ്പ്രയിൽ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവ്(7)ആണ് മരിച്ചത്.

വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിൽ നിന്നും മൊടക്കല്ലൂർ എം. എം. സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പേരാമ്പ്ര എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ ദേവ്. അമ്മ രമ്യ, സഹോദരൻ ആദിദേവ്.



#bike #accident #perambra #death

Next TV

Related Stories
Top Stories










Entertainment News